പോ​ത്ത​ൻ​കോ​ട്ട് തെ​രു​വു​നാ​യ പ​തി​നേ​ഴോ​ളം​പേ​രെ ക​ടി​ച്ചു
Thursday, September 23, 2021 11:43 PM IST
പോ​ത്ത​ൻ​കോ​ട്: ജം​ഗ്ഷ​നി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് പ​തി​നേ​ഴോ​ളം പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്. ജം​ഗ്ഷ​നു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​യ​മ​ക്കാ​നി ഹോ​ട്ട​ൽ, വി​ദേ​ശ മ​ദ്യ​ശാ​ല, മോ​ട്ടൂ​ർ​ക്കോ​ണം, ടൗ​ൺ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മോ​ട്ടൂ​ർ​ക്കോ​ണം തി​രു​വാ​തി​ര​യി​ൽ ഓ​മ​ന​അ​മ്മ, പേ​രു​ത്ത​ല ശാ​ര​ദാ​ഭ​വ​നി​ൽ ര​ഞ്ജി​ത്ത്, പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ബി​ജു, സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ര​ണ്ടു പേ​ർ, ഒ​രു സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ, എ​സ്.​ആ​ർ. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ ഒ​രു യു​വ​തി, ആ​ശു​പ​ത്രി​യി​ലെ ഒ​രു ജീ​വ​ന​ക്കാ​രി, വി​ദേ​ശ മ​ദ്യ​ശാ​ല​യി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​രെ ജ​ന​റ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.