സ​ഹ​ക​ര​ണ സം​ഘം വി​ല്പ​ന കേ​ന്ദ്ര​ത്തി​ല്‍ മോ​ഷ​ണം
Thursday, September 23, 2021 11:23 PM IST
വെ​ള്ള​റ​ട: വ​ള്ളി​ച്ചി​റ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ക​ണ്‍​സ്യൂ​മ​ര്‍ സ്‌​റ്റോ​റി​ല്‍ പൂ​ട്ടു ത​ക​ര്‍​ത്ത് മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.​വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്‌​റ്റോ​ര്‍ തു​റ​ക്കാ​ന്‍ വ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് പൂ​ട്ടു ത​ക​ര്‍​ത്തി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള​വ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി. മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന​ത്തു തു​ട​ര്‍​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി വ​രു​ന്ന സം​ഘം നാ​റാ​ണി​യി​ല്‍ ഏ​താ​നും ആ​ഴ്ച്ച​ക​ള്‍​ക്കു മു​ന്‍​പാ​ണ് ക​ണ്‍​സ്യൂ​മ​ര്‍ സ്‌​റ്റോ​ര്‍ ആ​രം​ഭി​ച്ച​ത്.
സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍. പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള, പാ​ലി​യോ​ട് ശ്രീ​ക​ണ്ഠ​ന്‍, എ​സ്. എ​സ്. റോ​ജി, സു​ഭാ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ ഉ​ട​ന്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി
നേ​മം: സി​പി​എം പ്ര​വ​ർ​ത്ത​ക​നും നേ​മ​ത്തെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ 'കാം​ക യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ല​ജി​കു​മാ​റി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ ജോ​ലി​നോ​ക്കു​ന്ന അ​ജി​ത് ശി​വ​ദാ​സ​ൻ ന​ൽ​കി​യ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി ല​ജി​ക്ക് കൈ​മാ​റി. നേ​മം ന​ഗ​ര​സ​ഭാ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സി​പി​എം നേ​മം ഏ​രി​യ​ക​മ്മി​റ്റി അം​ഗം ആ​ർ.​പ്ര​ദീ​പ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്.​ഷാ​ജി, കാം​ക സെ​ക്ര​ട്ട​റി എ​സ്.​എ​സ്.​രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.