പൊ​ന്മു​ടി, ക​ല്ലാ​ര്‍ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു
Thursday, September 23, 2021 11:23 PM IST
വി​തു​ര: പൊ​ന്മു​ടി, ക​ല്ലാ​ര്‍ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു. വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​ര്‍ വാ​ര്‍​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പൊ​ന്മു​ടി, ക​ല്ലാ​ര്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട​ര​മാ​സ​ത്തോ​ളം സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന പൊ​ന്മു​ടി അ​ടു​ത്തി​ടെ​യാ​ണ് തു​റ​ന്ന​ത്. ടൂ​റി​സ്റ്റു​ക​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ പൊ​ന്മു​ടി ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ മി​നി ടി​ക്ക​റ്റ് കൗ​ണ്ട​ർ ആ​ന​പ്പാ​റ​യി​ലും ആ​രം​ഭി​ച്ചു. ഒ​ന്നാം ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍, ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ര്‍, കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ് ഒ​രു​മാ​സം പി​ന്നി​ട്ട​വ​ര്‍ എ​ന്നി​ങ്ങ​നെ സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.