മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ട​പെ​ട്ടു; സൗ​മ്യ​യ്ക്കും കു​ടും​ബ​ത്തി​നും ഇ​നി കു​ടി​വെ​ള്ളം മു​ട്ടി​ല്ല
Thursday, September 23, 2021 11:23 PM IST
തിരുവനന്തപുരം: ഇ​ടു​പ്പു മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യി വീ​ൽ​ച്ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ഗാ​യി​ക സൗ​മ്യ പു​രു​ഷോ​ത്ത​മ​നും കു​ടും​ബ​ത്തി​നും ഇ​നി കു​ടി​വെ​ള്ളം മു​ട്ടി​ല്ല. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ വി​ഷ​മി​ച്ച ഇ​വ​രു​ടെ വീ​ട്ടി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ലി​ൽ നാ​ലു ദി​വ​സം​കൊ​ണ്ടാ​ണ് സൗ​മ്യ​യു​ടെ വീ​ട്ടി​ൽ വാ​ട്ട​ർ അ​തഥോ​റി​റ്റി അ​തി​വേ​ഗ​ത്തി​ൽ കു​ടി​വെ​ള്ള ക​ണ​ക്‌ഷൻ ന​ൽ​കി​യ​ത്.
പേ​രൂ​ർ​ക്ക​ട ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സി​നു സ​മീ​പം മു​ക്കാ​ൽ സെ​ന്‍റ് ഭൂ​മി​യി​ലാ​ണു സൗ​മ്യ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക​ണ​ക്‌‌​ഷ​നാ​യി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വൈ​കി. ദൂ​രെ​യു​ള്ള പൊ​തു​പൈ​പ്പി​ൽ​നി​ന്നു വെ​ള്ള​മെ​ടു​ത്താ​ണ് വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​തു​മൂ​ലം കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന ദു​ര​വ​സ്ഥ സൗ​മ്യ ജ​ല​വി​ഭ​വ മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ടു ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും സൗ​ജ​ന്യ​മാ​യി അ​തി​വേ​ഗ​ത്തി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യെ​ന്ന​ത് ന​യ​മാ​യി സ്വീ​ക​രി​ച്ചാ​ണു സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നു സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ നി​റ​വേ​റ്റു​ക എ​ന്ന​തി​നാ​ണു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​യെ സൗ​മ്യ വീ​ൽ​ച്ചെ​യ​റി​ലി​രു​ന്നു പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. മ​ന്ത്രി​ക്കാ​യി ഒ​രു ഗാ​ന​വും ആ​ല​പി​ച്ചു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, കൗ​ൺ​സി​ല​ർ പി. ​ജ​മീ​ല ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.