വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ദ്വി​ഭാ​ഷാ സാ​ഹി​ത്യോ​ത്സ​വം ഇ​ന്നു മു​ത​ല്‍
Wednesday, September 22, 2021 11:39 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ത്തെ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. എം. ​ആ​ന​ന്ദ​കു​മാ​ർ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ലും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​സ്വാ​ദ​ക​രി​ലും കോ​വി​ഡി​ന്‍റെ ആ​ഘാ​ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള പ്രേ​ര​ണ ഉ​ള​വാ​ക്കു​ക​യാ​ണ് സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ല​ക്ഷ്യം. ശ്രീ​ല​ങ്ക​ൻ സാ​ഹി​ത്യ​കാ​രി ദ​യ​ദി​സ നാ​യ​കെ, ഭൂ​ട്ടാ​ൻ എ​ഴു​ത്തു​കാ​രി ഛദോ​ർ വാ​ഗ് മോ, ​ടി​ബ​റ്റ​ൻ സാ​ഹി​ത്യ​കാ​ര​ൻ ടെ​ൻ​സിം​ഗ്സു​ണ്ടു, അ​നു​രാ​ധ ഭ​ട്ടാ​ചാ​ര്യ, എ ​ഖ​യ​റു​ന്നി​സ എ​ന്നി​വ​രെ കൂ​ടാ​തെ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, കെ ​ജ​യ​കു​മാ​ർ, ഡോ.​മ​നോ​ജ് കു​റൂ​ർ, ചാ​യം ധ​ർ​മ​രാ​ജ​ൻ തു​ട​ങ്ങി നി​ര​വ​ധി എ​ഴു​ത്തു​കാ​ർ ഡെ​ലി​ഗേ​റ്റു​ക​ളാ​ണ്.
സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​പി മോ​ഹ​ന​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​സി​ഗ്മ ജി.​ആ​റും ഡോ. ​ബെ​റ്റി മോ​ൾ മാ​ത്യു​വും പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഗൂ​ഗി​ൾ മീ​റ്റ് പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന വെ​ബി​നാ​റി​ന്‍റെ യൂ ​ട്യൂ​ബ് സ്ട്രീ​മിം​ഗും ഉ​ണ്ടാ​വു​മെ​ന്ന് ഫെ​സ്റ്റി​വ​ൽ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ധ്യാ​പ​ക​ർ ഗാ​യ​ത്രി മേ​നോ​നും ശ​ര​ണ്യ കെ.​വി യും ​പ​റ​ഞ്ഞു.