അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന പി​ടി​കൂ​ടി
Wednesday, September 22, 2021 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ചേ​ർ​ന്ന് കാ​രേ​റ്റ്, ആ​റാം​താ​നം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ആ​റാം​താ​നം കാ​വ​ടി​യി​ൽ ക​വി​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​രേ​റ്റ് ആ​റാം​താ​നം റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്ന് മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.
തു​ട​ർ​ന്ന് പ്ര​തി​യു​ടെ ആ​റാം​താ​ന​ത്തു​ള്ള വീ​ട് പ​രി​ശോ​ധി​ച്ച​തി​ൽ കോ​ഴി​ക്കൂ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ൽ നി​ന്നും വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കൂ​ടു​ത​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ആ​കെ 31 ലി​റ്റ​ർ മ​ദ്യം പ്ര​തി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.
ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി ദി​ന​മാ​യ​തി​നാ​ൽ മ​ദ്യ​ഷാ​പ്പു​ക​ൾ അ​വ​ധി ആ​ണെ​ന്ന് അ​റി​ഞ്ഞ ഇ​യാ​ൾ മു​ൻ​കൂ​ട്ടി വി​വി​ധ മ​ദ്യ​ഷോ​പ്പു​ക​ൾ നി​ന്നും മ​ദ്യം വാ​ങ്ങി ശേ​ഖ​രി​ച്ച്‌ ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
ഇ​ൻ​സ്പെ​ക്ട​ർ ജി.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ഡി.​പ്ര​സാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​ത്ത്, സ്നേ​ഹേ​ഷ്, സ​ജി​കു​മാ​ർ, അ​ർ​ജു​ൻ വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ലി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.