വെള്ളനാട്ട് സി​ഐ​യു​ടെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം
Wednesday, September 22, 2021 11:37 PM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട്ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം.​പൊ​ഴി​യൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു​കു​മാ​റി​ന്‍റെ വെ​ള്ള​നാ​ട് നാ​ലു​മു​ക്കി​ലു​ള്ള ശ്രു​തി​ല​യ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​വീ​ട്ടി​ൽ താ​മ​സ​മി​ല്ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു​ക​ണ്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​തെ​ന്ന് ആ​ര്യ​നാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു. പ​ഴ​യ റേ​ഡി​യോ, ടി​വി,വി​ള​ക്ക്,ഷോ​ക്കേ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ന​ട​രാ​ജ​വി​ഗ്ര​ഹം, പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ എ​ന്നി​വ മോ​ഷ​ണം പോ​യ​താ​യി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഭാ​ര്യ മ​ല​യി​ൻ​കീ​ഴ് അ​ഞ്ജ​ലി​യി​ൽ വീ​ണ ആ​ര്യ​നാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.