തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ര​ണ്ടു പു​തി​യ ഐ​സി​യു​ക​ള്‍; ഇ​ന്ന് ഉ​ദ്ഘാ​ട​നം
Wednesday, September 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ര​ണ്ടു ഐ​സി​യു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു 4.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി നി​ര്‍​വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍ ക​ണ്ടു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 100 ഐ​സി​യു കി​ട​ക്ക​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 5.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ള്‍ ന​വീ​ക​രി​ച്ചാ​ണ് അ​ത്യാ​ധു​നി​ക ഐ​സി​യു സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ​ത്. ഓ​രോ വാ​ര്‍​ഡി​ലും ഒ​രു ഐ​സി​യു​വും ഒ​രു ഹൈ ​ഡി​പ്പ​ന്‍റ​ന്‍​സി യൂ​ണി​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ കി​ട​ക്ക​യി​ലും കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​ന​മു​ള്ള സെ​ന്‍​ട്ര​ല്‍ സ​ക്ഷ​നും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. ഈ ​ഐ​സി​യു​ക​ള്‍​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 17 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. അ​തി​ല്‍ ഒ​മ്പ​തു വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ ഉ​ട​ന്‍ സ്ഥാ​പി​ക്കും.