ചി​ല​ങ്ക നൃ​ത്തോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി തെ​ളി​യും
Wednesday, September 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: നൃ​ത്ത​വൈ​വി​ധ്യ​ങ്ങ​ളു​ടെ ന​ട​ന​ചാ​രു​ത ഇ​ത​ള്‍ വി​ട​ര്‍​ത്തു​ന്ന ചി​ല​ങ്ക നൃ​ത്തോ​ത്സ​വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ലെ കൂ​ത്ത​മ്പ​ല​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ 29 വ​രെ​യു​ള്ള സാ​യാ​ഹ്ന​ങ്ങ​ള്‍ യു​വ​ന​ര്‍​ത്ത​ക​രു​ടെ വി​സ്മ​യാ​വ​ത​ര​ണ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​കും.
ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​സാം​സ്കാ​രി​ക മ​ന്ത്രി​യും വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ സ​ജി ചെ​റി​യാ​ന്‍ നൃ​ത്തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. അ​ഡ്വ. വി. ​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.
വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് വൈ​ശാ​ഖി, സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി. ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ര്‍, ക്യൂ​റേ​റ്റ​ര്‍ ഡോ. ​രാ​ജ​ശ്രീ വാ​ര്യ​ര്‍, കാ​ര​ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.
ദി​വ​സ​വും വൈ​കു​ന്നേ​രം ര​ണ്ട് നൃ​ത്താ​വ​ത​ര​ണ​ങ്ങ​ള്‍​ക്ക് വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ലെ കൂ​ത്ത​മ്പ​ലം വേ​ദി​യാ​കും. ഒ​രു മ​ണി​ക്കൂ​റാ​ണ് ഓ​രോ അ​വ​ത​ര​ണ​ത്തി​ന്‍റെ​യും ദൈ​ര്‍​ഘ്യം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സ​പ്ത​ദി​ന നൃ​ത്തോ​ത്സ​വം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ ലോ​ക​മാ​ക​മാ​ന​മു​ള്ള ക​ലാ​സ്വാ​ദ​ക​ര്‍​ക്ക് ത​ത്സ​മ​യം വീ​ക്ഷി​ക്കാം.