ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സി​ന് മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ ബ​ന്ധ​മെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, September 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടാ​ൻ രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫി​നെ​തി​രേ (ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ​ബ്സ്റ്റ​ൻ​സ് ആ​ക്‌​ഷ​ൻ ഫോ​ഴ്സ്) ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ഈ ​സം​ഘ​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു പി​ന്നാ​ലെ ഡാ​ൻ​സാ​ഫ് പി​രി​ച്ചു​വി​ട്ടു. എ​ന്നാ​ൽ ഡാ​ൻ​സാ​ഫി​നെ​തി​രെ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ഇ​ല്ലെ​ന്നും പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.
മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് റോ​ഡി​ലി​ട്ട് കേ​സെ​ടു​ക്കു​ക​യാ​ണ് ഡാ​ൻ​സാ​ഫി​ന്‍റെ രീ​തി​യെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ൽ.