ഹ​രി​കു​മാ​റി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Tuesday, September 21, 2021 12:23 AM IST
പോ​ത്ത​ൻ​കോ​ട്: നെ​യ്യാ​ർ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മു​ങ്ങി​മ​രി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ ഹ​രി​കു​മാ​റി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തും നി​ന്ന് നൂ​റു​ക​ണ​ക്കി​നു പേ​ർ ഹ​രി​കു​മാ​റി​നെ ഒ​രു നോ​ക്കു​കാ​ണു​വാ​ൻ നേ​താ​ജി​പു​ര​ത്തെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഹ​രി​കു​മാ​റും നാ​ല് സു​ഹൃ​ത്തു​ക​ളും ഞാ​യ​റാ​ഴ്ച മീ​ൻ​മു​ട്ടി​യി​ൽ ഉ​ല്ലാ​സ​യാ​ത്ര​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു. സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തേ​യ്ക്ക് പോ​കു​ന്ന​വ​ഴി​യി​ൽ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. സ​ഞ്ചാ​രം വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ഹ​രി​കു​മാ​ർ ഹി​മാ​ല​യ യാ​ത്ര​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ചൈ​ന, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ​ഞ്ച​കേ​ദാ​രം എ​ന്ന യാ​ത്രാ​വി​വ​ര​ണം എ​ഴു​തി​യി​ട്ടു​ണ്ട്. ഭാ​ര്യ: ശ്രീ​രേ​ഖ, മ​ക​ൻ: ഗൗ​തം ഹ​രി.