മെ​ബൈ​ൽ ക​ട​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന: ഒ​രാ​ൾ പി​ടി​യി​ൽ
Sunday, September 19, 2021 11:15 PM IST
ക​ഴ​ക്കൂ​ട്ടം: മെ​ബൈ​ൽ ക​ട​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം റീ​മാ ഹൗ​സി​ൽ പ്ര​ദീ​പ് (33)ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് .ഇ​യാ​ളു​ടെ മേ​നം​കു​ള​ത്തെ ക​ട​യി​ൽ നി​ന്ന് അ​ര​ലി​റ്റ​റി​ന്‍റെ 90 കു​പ്പി മ​ദ്യം വി​റ്റ 8500 രൂ​പ​യും മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

2105 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2105 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
2180 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 14.2 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 16388 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.​പു​തു​താ​യി 2876 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1854 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.