കു​വ​ള​ശേ​രി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Friday, September 17, 2021 7:18 AM IST
കാ​ട്ടാ​ക്ക​ട : കു​വ​ള​ശേ​രി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര ഓ​ഫീ​സ് മു​റി​യു​ടെ പൂ​ട്ട് ത​ക​ർ​ത്തു ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 9, 500 രൂ​പ ക​വ​ർ​ന്നു.​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ ര​ണ്ട് പൂ​ട്ടി​ൽ ഒ​രെ​ണ്ണം ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി അ​ത്താ​ഴ പൂ​ജ​ക​ഴി​ഞ്ഞ് രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ശാ​ന്തി​ക്കാ​രും ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളും ഗേ​റ്റ് പൂ​ട്ടി മ​ട​ങ്ങി​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ എ​ത്തി​യ ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​ൻ മ​ഹേ​ഷ് നാ​ല​മ്പ​ല​ത്തി​ലെ പൂ​ട്ട് തു​റ​ക്കാ​ൻ താ​ക്കോ​ൽ എ​ടു​ക്കാ​നാ​യി ഓ​ഫീ​സ് മു​റി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പൂ​ട്ട് ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പോ​ലീ​സ് നാ​ല​മ്പ​ല​ത്തി​ലോ ശ്രീ​കോ​വി​ലി​ലോ മോ​ഷ്ടാ​വ് ക​ട​ന്നി​ട്ടി​ല്ല​ന്ന് ക​ണ്ടെ​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ തെ​ളി​വ് ശേ​ഖ​രി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും മോ​ഷ്ടാ​വ് ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് മാ​റ​ന​ല്ലൂ​ർ സി​ഐ പ​റ​ഞ്ഞു