കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, September 15, 2021 11:04 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രിക് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി സ്ഥാ​പി​ച്ച ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ മൂ​ന്നി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ തി​യേ​റ്റ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 65 ല​ക്ഷം രൂ​പ​യു​ടെ മോ​ഡു​ലാ​ർ തി​യ​റ്റ​റും മൂ​ന്നു​കോ​ടി രൂ​പ​യു​ടെ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു​കോ​ടി 22 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സൗ​ജ​ന്യ​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി യൂ​ണി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

എ​സ്എ​ടി ഓ​മ​നാ മാ​ത്യു ഹാ​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ശ​ശി ത​രൂ​ർ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്,ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഡി.​ആ​ർ അ​നി​ൽ, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശാ തോ​മ​സ്, എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് ഡോ. ​സൂ​സ​ൻ ഉ​തു​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.