വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച കേ​സ്: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 14, 2021 11:15 PM IST
പാ​റ​ശാ​ല: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വി​ല​ക്കി​യ​തി​ന് തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
പാ​റ​ശാ​ല കൊ​ട​വി​ളാ​കം പാ​ല​ക്കു​ഴി വീ​ട്ടി​ൽ റെ​ജി (25 ) മേ​ക്കോ​ട്, ക​ളി​യി​ക്കാ​വി​ള ആ​ലു​വി​ള വീ​ട്ടി​ൽ​സാ​ജ​ൻ (29) ധ​നു​വ​ച്ച​പു​രം, ക​റി​ക്ക​ക​ത്തു വീ​ട്ടി​ൽ അ​നി​ൽ രാ​ജ് (21 )എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30 ന് ​കൊ​ട​വി​ളാ​കം,പാ​ല​ക്കു​ഴി വീ​ട്ടി​ൽ പ്രാ​ശാ​ന്തി​ന്‍റെ കാ​റും പാ​ല​ക്കു​ഴി വീ​ട്ടി​ൽ ഷൈ​ൻ​കു​മാ​റി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​വും ക​ത്തി​ച്ച​കേ​സി​ലാ​ണ് മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യ​ത്.

വ​ഴി​യി​ടം പ​ദ്ധ​തി ആ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ന​വ​കേ​ര​ള സൃ​ഷ്ടി​യ്ക്ക് 12ഇ​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വ​ഴി​യി​ടം പ​ദ്ധ​തി ആ​രം​ഭി​ച്ചു. ടേ​ക്ക് എ ​ബ്രേ​ക്ക് എ​ന്ന് പേ​രി​ട്ട പ​ദ്ധ​തി​യി​ല്‍ പൊ​തു​വി​ശ്ര​മ​കേ​ന്ദ്ര​വും, പൊ​തു​ശൗ​ചാ​ല​യ​വും തു​റ​ന്നു​കൊ​ണ്ടാ​ണ് വ​ഴി​യി​ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.