സ്റ്റേ​ഷ​ന​റി​ക്ക​ട​യി​ൽ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Tuesday, September 14, 2021 11:15 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വ​യ്യേ​റ്റ് ജം​ഗ്ഷ​നി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​ന​റി​ക്ക​ട​യി​ൽ തീ​പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. മാ​ണി​ക്കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ര​വ​ണ ട്രേ​ഡേ​ഴ്സി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ന് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ തീ ​അ​ണ​യ്ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ല്ല.
സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​യ്ക്കും എ​സ് വി ​ഗ്രൈ​നൈ​റ്റ് ഷോ​റു​മി​ലേ​യ്ക്കും തീ ​വ്യാ​പി​ച്ച​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും ര​ണ്ടു ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ന​റി ക​ട​യി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്ജ്, ഫാ​നു​ക​ൾ, കേ​ബി​ളു​ക​ൾ, മേ​ശ​ക​ൾ, അ​ല​മാ​ര​ക​ളും കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സും, ബോ​ർ​ഡും, ഗ്രൈ​നൈ​റ്റ് ഷോ​റൂ​മി​ന്‍റെ ബോ​ർ​ഡു​ക​ളും ക​ത്തി​ന​ശി​ച്ചു. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.​ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ര​വ​ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്റ്റേ​ഷ​ന​റി​ക്ക​ട​യു​ടെ ഫാ​നി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ടി.​ജോ​ർ​ജ്, അ​സി​സ്റ്റ​ന്‍റ്ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത്ത്കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു കു​മാ​ർ, ബൈ​ജു, സു​മി​ത്ത്, ഷി​ബി​ൻ ഗി​രീ​ഷ്, അ​ബ്ബാ​സി, റോ​ഷ​ൻ ഹോം ​ഗാ​ർ​ഡു​മാ​രാ​യ സ​തീ​ശ​ൻ, അ​രു​ൺ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.