സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ ഇന്നു മുതൽ
Tuesday, September 14, 2021 11:15 PM IST
നെ​ടു​മ​ങ്ങാ​ട്: സി​പി​എം ഇ​രു​പ​ത്തി​മൂ​ന്നാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യി​യു​ള്ള പൂ​വ​ത്തൂ​ർ ലോ​ക്ക​ലി​ലെ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ 15ന് ​ആ​രം​ഭി​ക്കും. ആ​ദ്യ സ​മ്മേ​ള​ന​മാ​യ മ​ണ​ക്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം ഇന്ന് ​രാ​വി​ലെ 10 ന് ​ഏ​രി​യ ക​മ്മി​റ്റി അം​ഗം ഡോ.​ഷി​ജു​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും .
തു​ട​ർ​ന്ന് ഉ​ളി​യൂ​ർ, പൂ​വ​ത്തൂ​ർ, കു​ശ​ർ​കോ​ട്, വേ​ങ്കോ​ട്,ച​ഋ​ട ബ്ലോ​ക്ക്, പു​ങ്കു​മൂ​ട്, നെ​ട്ട, ക​ല്ലു​വ​ര​മ്പ്, മു​ക്കോ​ല, താ​ന്നി​മൂ​ട്, ചി​റ​ക്കാ​ണി, അ​ണ​മു​ഖം, ക​ന്യാ​കോ​ട്, പ​രി​യാ​രം, ചെ​ല്ലാം​കോ​ട് എ​ന്നീ ക്ര​മ​ത്തി​ൽ സ​മ്മേ​ള​നം ന​ട​ത്തും.
ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു ദി​വ​സ​ത്തെ സ​മ്മേ​ള​ന​മാ​ണ് ബ്രാ​ഞ്ചു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. പൂ​വ​ത്തൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ന​വം​ബ​ർ അ​ഞ്ചി​ന് കു​ശ​ർ​കോ​ട് പ​റ​മ്പു​വാ​രം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ങ്ങ​ളി​ൽ ആ​ർ. ജ​യ​ദേ​വ​ൻ, എ​സ്. എ​സ്. ബി​ജു, ആ​ർ. മ​ധു, പി. ​ഹ​രി​കേ​ശ​ൻ, കെ. ​പി. പ്ര​മോ​ഷ്, എ​സ്. ആ​ർ. ഷൈ​ൻ​ലാ​ൽ, ലേ​ഖ​സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും .