കാ​ർ ക​ത്തി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 11:09 PM IST
അ​ഞ്ചു​തെ​ങ്ങ്: അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി സ്വ​ദേ​ശി​യു​ടെ വീ​ട്ടു മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ക​ഴി​ഞ്ഞ ജൂ​ലൈ 29 ന് ​രാ​ത്രി തീ​വ​ച്ചു ന​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി സ്വ​ദേ​ശി സ​ജു രാ​ജു (42)വി​നെ അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ദാ​സ്, എ​സ്ഐ​മാ​രാ​യ സ​ജീ​വ്, ഹു​സൈ​ൻ, എ​എ​സ്ഐ​മാ​രാ​യ ഷി​നോ​ദ്, ബി​ജു, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഉ​ണ്ണി​രാ​ജ്, മ​നോ​ജ്, സി​പി​ഒ​മാ​രാ​യ ഷി​ജു,ക​ണ്ണ​ൻ പി​ള്ള,ആ​ർ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും അ​ഞ്ചു​തെ​ങ്ങ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചാ​രാ​യ കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട പ്ര​തി മു​ൻ​വൈ​രാ​ഗ്യ​മൂ​ല​മാ​ണ് കാ​ർ ക​ത്തി​ച്ച​തെ​ന്ന് സ​മ്മ​തി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത് വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.