മ​ക​നുപിന്നാലെ അ​ച്ഛ​നും മ​രി​ച്ചു
Tuesday, August 3, 2021 11:08 PM IST
കാ​ട്ടാ​ക്ക​ട : മ​ക​ൻ മ​രി​ച്ച് പ​തി​നാ​റാം ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്ക് പി​റ്റേ​ന്ന് അ​ച്ഛ​നും മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗ​മു​ക്ത​രാ​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും അ​ന്ത്യം. പു​ളി​യ​റ​ക്കോ​ണം അ​ലേ​റ്റി ശ്രീ​വ​ല്ല​ഭ​ത്തി​ൽ എ​ൻ.​ക​രു​ണാ​ക​ര​ൻ നാ​യ​ർ (74) ആ​ണ് തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഒ​ന്പ​തി​ന് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ശ​ര​ത് കു​മാ​ർ ഇ​ക്ക​ഴി​ഞ്ഞ 16ന് ​മ​രി​ച്ചി​രു​ന്നു. ആ​ർ. ശ്രീ​ല​ത​യാ​ണ് ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ. മ​ക​ൾ: ശാ​രി.​കെ നാ​യ​ർ. മ​രു​മ​ക​ൻ: ആ​ർ. ഷി​ബു കു​മാ​ർ (ടെ​റു​മോ പെ​ൻ​പോ​ൾ, പു​ളി​യ​റ​ക്കോ​ണം).

ഏ​ജ​ന്‍​സി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ മു​ഖേ​ന മ​ഹി​ളാ​പ്ര​ധാ​ന്‍ ഏ​ജ​ന്‍റാ​യി നി​യ​മി​ത​യാ​യ കാ​ഞ്ഞി​രം​കു​ളം പോ​സ്റ്റ് ഓ​ഫി​സി​ലെ ആ​ര്‍. വ​സ​ന്ത​കു​മാ​രി​യു​ടെ ഏ​ജ​ന്‍​സി(​സി.​എ. നം. 7/ATR/80) ​റ​ദ്ദാ​ക്കി​യ​താ​യി ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് ആ​ര്‍.​ഡി. നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ്യ​ക്തി​യു​മാ​യി യാ​തൊ​രു ഇ​ട​പാ​ടും ന​ട​ത്ത​രു​തെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.