വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Sunday, July 25, 2021 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​തും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തു​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.
2018-19, 2019-20 വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റെ​ടു​ത്ത​തും ഇ​തു​വ​രെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​മാ​യ ക​രാ​റു​കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി അ​വ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​ല്ലെ​ങ്കി​ൽ വ​ർ​ക്കു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് റി​വേ​ഴ്സ് ചെ​യ്യി​ല്ല. വ​ർ​ക്കു​ക​ൾ റീ​ടെ​ൻ​ഡ​ർ ചെ​യ്യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ൽ സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കു​ന്ന മ​ൺ​കൂ​ന​ക​ൾ ഉ​ട​ൻ നീ​ക്കം​ചെ​യ്തു നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി സൂ​പ്പ​ർ​വൈ​സ് ചെ​യ്യാ​ൻ എ​ഡി​സി​ക്കു നി​ർ​ദേ​ശം ന​ൽ​കി. നി​ർ​മാ​ണം തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത പ്ര​വൃ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എം​എ​ൽ​എ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ട​സ​ങ്ങ​ൾ നീ​ക്ക​ണം. നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചു പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ അ​ടു​ത്ത​യാ​ഴ്ച കോ​ള​ജ് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും പോ​ത്ത​ൻ​കോ​ട് യു​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ ഇ​ന്ന് സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും നെ​ടു​മ​ങ്ങാ​ട് ഗ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.