ഡി.​കെ.​മു​ര​ളി എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണം: ബി​ജെ​പി
Sunday, July 25, 2021 11:30 PM IST
വെ​ഞ്ഞാ​റ​മൂ​ട് : എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി ക്ര​മ​വി​രു​ദ്ധ​മാ​യി ജോ​ലി ന​ൽ​കു​ക​യും അ​തി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​ള്ള യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്ത് വ​ന്ന​തോ​ടെ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രാ​ൻ ഡി.​കെ.​മു​ര​ളി​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്നും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ പാ​ത​വും കാ​ണി​ച്ച ഡി.​കെ.​മു​ര​ളി എം​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ല​ക്ഷ​ങ്ങ​ൾ കോ​ഴ​വാ​ങ്ങി​യെ​ന്ന സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും ബി​ജെ​പി പ​രാ​തി ന​ൽ​കും. സം​ഭ​വ​ത്തി​ൽ യു​വ​ജ​വ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച ഡി.​കെ.​മു​ര​ളി​ക്കെ​തി​രെ ബി​ജെ​പി ആ​രം​ഭി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​ക്കാ​രും അ​ണി​നി​ര​ക്ക​ണ​മെ​ന്നും ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ.​റ​ജി​കു​മാ​ർ പ​റ​ഞ്ഞു .