കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി
Saturday, July 24, 2021 11:18 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ 19, 20, 21, 23, 25 വാ​ർ​ഡു​ക​ളെ സം​യോ​ജി​പ്പി​ച്ച് ന​ട​ത്തി​യ സെ​ന്‍റി​നി​യ​ൽ സ​ർ​വേ​യി​ൽ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രെ​യും ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
രാ​മ​ച്ചം​വി​ള എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശോ​ധ​നാ ക്യാ​മ്പി​ൽ ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തോ​ടൊ​പ്പം വൈ​സ് ചെ​യ​ർ​മാ​ൻ ജി.​തു​ള​സീ​ധ​ര​ൻ പി​ള്ള, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്.​സു​ഖി​ൽ, വി.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി.​എ​സ്.​മ​ഞ്ചു, ആ​ശ​വ​ർ​ക്ക​ർ ലേ​ഖ, വി​ജ​യ​റാ​ണി, സു​ജി​കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ വി​ഭാ​ഗം സ്കൂ​ളും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി.