അ​റ​വ് മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളി; ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ
Saturday, July 24, 2021 11:18 PM IST
ആ​റ്റി​ങ്ങ​ൽ: റോ​ഡി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും പോ​ലീ​സും. എ​ൽ​ഐ​സി ഓ​ഫീ​സി​ന് സ​മീ​പം ര​വി​വ​ർ​മ്മ ലൈ​ൻ റോ​ഡി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ബി​ല്ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് രേ​ഖ​ക​ള​ട​ക്കം കി​ട്ടി​യ വി​വ​ര​ങ്ങ​ൾ ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് സ്ക്വാ​ഡ് ജൂ​ണി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ഭി​ന​ന്ദ്, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ, കോ​ൺ​സ്റ്റ​ബി​ൾ ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.