പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
Saturday, July 24, 2021 11:17 PM IST
ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്ന് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ വാ​ക്സി​നേ​ഷ​ന് മു​ന്പ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​വ​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്ന വ്യ​ക്തി നെ​ഗ​റ്റീ​വാ​യ​ശേ​ഷം 90 ദി​വ​സ​ത്തെ ഇ​ട​വേ​ള ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം. വാ​ക്സി​നേ​ഷ​ന് വ​രു​ന്ന​വ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷ​മെ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കൂ. ഇ​തി​നാ​യി വാ​ക്സി​നേ​ഷ​ൻ സെ​ന്‍ററിന്‍റെ സ​മീ​പ​ത്തു ത​ന്നെ കോ​വി​ഡ് ടെ​സ്റ്റിം​ഗ് സെ​ന്‍റ​റും സ​ജ്ജ​മാ​ക്കി.