വ​നം​കൊ​ള്ള​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ മ​ന്ത്രി​മാ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം: പാ​ലോ​ട് ര​വി
Thursday, June 24, 2021 11:18 PM IST
വെ​മ്പാ​യം: രാ​ജ്യ ദ്രോ​ഹ​ത്തി​നു തു​ല്യ​മാ​യ വ​നം കൊ​ള്ള​യ്ക്കു അ​നു​മ​തി ന​ല്കി​യ ര​ണ്ട് മ​ന്ത്രി​മാ​രേ​യും സെ​ക്ര​ട്ട​റി​യെ​യും കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​ക്കി പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട്‌ ര​വി ആ​വ​ശ്യ​പ്പെ​ട്ടു.​വ​യ​നാ​ട്ടി​ലെ മു​ട്ടി​ൽ ഉ​ൾ​പ്പെ​ടെ എ​ട്ടു ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന വ​നം​കൊ​ള്ള അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ര​പ്പ​ൻ​കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് മാ​ണി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രാ​റു​കാ​രേ​യും ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ന്ന വ​ൻ ഗൂ​ഡാ​ലോ​ച​ന​യി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ല.
മു​റി​ച്ച മ​ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു എ​ന്ന വാ​ദം ഉ​ന്ന​യി​ച്ച് വ​ന ന​ശീ​ക​ര​ണ​ത്തെ ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. മു​റി​ച്ച ത​ടി കൂ​ട്ടി​ച്ചേ​ർ​ത്താ​ൽ വൃ​ക്ഷ​മാ​വി​ല്ല. വ​ന​വു​മാ​വി​ല്ല എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​മ്പാ​യം പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വെ​മ്പാ​യം മ​നോ​ജ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ​ള്ളി​ക്ക​ൽ ന​സീ​ർ, കൂ​രു​പ​റ​മ്പി​ൽ ദാ​മോ​ദ​ര​ൻ, അ​ലി കു​ഞ്ഞ്, അ​ഫ്സ​ർ, ശ്രീ​ക​ല, കു​ന്നി​ട അ​ജി, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.