മു​തു​വി​ള എ​സ്കെ​വി യു​പി സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സ്കൂ​ൾ
Wednesday, June 23, 2021 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​തു​വി​ള എ​സ്കെ​വി യു​പി സ്കൂ​ൾ ഇ​നി സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സ്കൂ​ൾ. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ലൈ​ബ്ര​റി​യി​ൽ നി​ന്നും പു​തി​യ ഫോ​ണു​ക​ൾ ന​ൽ​കി കൊ​ണ്ടു​ള്ള സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സ്കൂ​ൾ തു​റ​ക്കു​ന്ന​ത് നീ​ണ്ടു​പോ​യ​തോ​ടെ കു​ട്ടി​ക​ളെ കാ​ണാ​തെ അ​ധ്യാ​പ​ക​രും സ​ങ്ക​ട​ത്തി​ൽ ആ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ടിവിയി​ലൂ​ടെ ക്ലാ​സു​ക​ൾ ക​ണ്ട് കു​ട്ടി​ക​ൾ പ​ഠി​ച്ചു എ​ങ്കി​ലും ഇ​ത്ത​വ​ണ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ക്ലാ​സു​ക​ൾ അ​തത് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ എ​ടു​ത്താ​ൽ ന​ന്നാ​യി​രി​ക്കും എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യും ആ​ഹ്വാ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു വ​ച്ച​ത്.
മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത 30 കു​ട്ടി​ക​ൾ​ക്ക് ഈ ​രീ​തി​യി​ൽ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​വാ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ത​ന്നെ മു​ന്നോ​ട്ട് വ​ന്നു. ആ​ദ്യ ഫോൺ വാ​ങ്ങി ന​ൽ​കി വാ​ർ​ഡ് മെ​മ്പ​ർ പി.​ടി.​രാ​ജേ​ഷ് നാ​ടി​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​ത് ഏ​റെ ഗു​ണ​മാ​കു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ.​എ​ൽ റെ​ജി പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ ക​ഴി​യു​ന്ന മു​റ​യ്ക്ക് മൊ​ബൈ​ലു​ക​ൾ തി​രി​കെ കേ​ടുപാ​ടു​ക​ൾ ഇ​ല്ലാ​ത്ത രീ​തി​യി​ൽ തി​രി​കെ ഏ​ൽ​പ്പി​ക്കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഡി.​കെ.​മു​ര​ളി എം​എ​ൽ​എ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സ്കൂ​ൾ പ്ര​ഖ്യാ​നം ന​ട​ത്തി. എ​ച്ച്എം കെ.​എ​സ്.​സു​ധീ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ലി​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​സ്.​ആ​തി​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ടി. രാ​ജേ​ഷ്, ദേ​വ​രാ​ജ​ൻ പ​ര​പ്പി​ൽ, എ​ഇ​ഒ എ. ​മി​നി, ബി​പി​ഒ കെ.​എ​ൽ.​ബി​ച്ചു, ബി​ആ​ർ​സി ട്രെ​യി​ന​ർ ഷാ​ന​വാ​സ്, സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ.​എ​ൽ.​റെ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.