നി​ര്‍​മ​ൽ കൃ​ഷ്ണ നി​ക്ഷേ​പ​ത​ട്ടി​പ്പ്: മൊ​ഴിയെടു​ത്തു തു​ട​ങ്ങി
Wednesday, June 23, 2021 11:29 PM IST
വെ​ള്ള​റ​ട: നി​ര്‍​മ​ല്‍ കൃ​ഷ്ണ നി​ക്ഷേ​പ ത​ട്ടി​പ്പ് ലോ​ക്ക​ല്‍ പോ​ലീ​സ്‌ മൊ​ഴി​എ​ടു​ത്തു തു​ട​ങ്ങി. മൂ​ന്ന് വ​ര്‍​ഷം മു​മ്പ് കാ​ര​ക്കോ​ണ​ത്തി​നു സ​മീ​പം മ​ത്തം​പാ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന നി​ര്‍​മ​ല്‍ കൃ​ഷ്ണ ഫ​ണ്ട് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​നം 15000 ഓ​ളം നി​ക്ഷേപ​ക​രി​ല്‍ നി​ന്നാ​യി 600 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് ഇ​ഒ​ഡ​ബ്യൂ (സാ​മ്പ​ത്തി​ക കു​റ്റാ അ​ന്വേ​ഷ​ണ വി​ഭാ​ഗം ) കേ​സ് എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഈ ​അ​ന്വേഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ നി​ക്ഷേ​പ​ക​രു​ടെ സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യ്ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മൊ​ഴി​യെ​ടു​ക്ക​ൽ ആരം​ഭി​ച്ച​ത്.
ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ലോ​ക്ക​ല്‍ പോ​ലീ​സും പ​രാ​തി​ക്കാ​രു​ടെ മൊ​ഴി എ​ടു​ത്തു തു​ട​ങ്ങി. ക​ളി​യ​ക്കാ​വി​ള സിഐ ഏ​ഴി​ല്‍​അ​ര​സി​യാ​ണ് പ​ളു​ക​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ സ​മി​തി ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്നും മൊ​ഴി എ​ടു​ത്ത​ത്.