ബാ​ല​രാ​മ​പു​രം കൈ​ത്ത​റി​ക്ക് ക​രു​ത്താ​കാ​ൻ പ്ര​വാ​സി​ക​ൾ
Tuesday, June 22, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ നെ​യ്ത്തു മാ​ഹാ​ത്മ്യം അ​തി​ര്‍​ത്തി​ക്ക​പ്പു​റ​മെ​ത്തി​ച്ച ബാ​ല​രാ​മ​പു​രം കൈ​ത്ത​റി​ക്ക് പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി ക​ണ്ടെ​ത്താ​ൻ ശ്ര​മം. കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നാ​ണ് ഇ​തി​നാ​യി വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഓ​ണ​ത്തോ​ടെ ബാ​ല​രാ​മ​പു​രം കൈ​ത്ത​റി​യെ വി​ദേ​ശ​ത്ത് ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​മ​ന്ത്രി നാ​ളെ വി​വി​ധ പ്ര​വാ​സി​മ​ല​യാ​ളി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി ഓ​ണ്‍​ലൈ​ൻ ച​ര്‍​ച്ച ന​ട​ത്തും. അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നെ​യ്ത്തു​ഗ്രാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ര്‍​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത്. ഫോ​മ, ഫൊ​ക്കാ​ന, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ, കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സെ​ന്‍റ​ർ ഫോ​ർ ഇ​ന്ന​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ആ​ക്‌​ഷ​ൻ (സി​ഐ​എ​സ്എ​സ്എ ) ആ​ണ് സം​ഘാ​ട​ക​ർ.