വാ​ക്സി​ന്‍ ച​ല​ഞ്ച്: തു​ക തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് ബി​ജെ​പി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ബ​ഹ​ളം
Monday, June 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ന​ല്‍​കി​യ ര​ണ്ട് കോ​ടി രൂ​പ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍.
ഇ​തോ​ടെ വാ​ക്സി​ന്‍ ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദ​വും അ​ര​ങ്ങേ​റി.​ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​തി​ന് മേ​യ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ അ​നു​മ​തി സാ​ധൂ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ മു​ന്‍​കൂ​റാ​യി മേ​യ​ര്‍ ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ച​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ വാ​ദം.
​ജ​ന​ങ്ങ​ള്‍ കോ​വി​ഡ് സു​ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ ന​ട്ടം തി​രി​യു​മ്പോ​ള്‍ ഇ​ത്ര​യും തു​ക സ​ര്‍​ക്കാ​രി​ലേ​ക്ക് ന​ല്‍​കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ തി​രു​മ​ല അ​നി​ല്‍​കു​മാ​റും ക​ര​മ​ന അ​ജി​ത്തും വാ​ദി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ വാ​ക്സി​ന്‍ ന​ല്‍​കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ന​ല്‍​കി​യ തു​ക തി​രി​കെ വാ​ങ്ങ​ണം. ഇ​ത് സാ​മ്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ടു​ന്ന ന​ഗ​ര​സ​ഭ​യ്ക്ക് ഏ​റെ പ്ര​യോ​ജ​ന​മാ​കു​മെ​ന്നും ബി​ജെ​പി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ന്‍ ന​യ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഏ​റെ നേ​രം കൗ​ണ്‍​സി​ല്‍ യോ​ഗം ബ​ഹ​ള​മ​യ​മാ​യി. തു​ട​ര്‍​ന്ന് മേ​യ​ര്‍ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ പ​ണം കൊ​ടു​ത്ത് വാ​ങ്ങ​ണ​മെ​ന്നാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​രു​തെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ വാ​ക്സി​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യ പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു​ള്ള കൈ​താ​ങ്ങ് എ​ന്ന നി​ല​യി​ലാ​ണ് ന​ഗ​ര​സ​ഭ തു​ക ന​ല്‍​കി​യ​തെ​ന്ന് ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ജു പ​റ​ഞ്ഞു.
എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കാ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ലാ​ക്ഡൗ​ണി​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വാ​ട​ക ഇ​ള​വ് അ​നു​വ​ദി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് മേ​യ് ഏ​ഴ് മു​ത​ല്‍ ജൂ​ണ്‍ 17 വ​രെ വാ​ട​ക​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്.