പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി​പി​ടി​യ​ിൽ
Monday, June 21, 2021 11:43 PM IST
പോ​ത്ത​ൻ​കോ​ട് :പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.​കൊ​ല​പാ​ത​കം, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പോ​ത്ത​ൻ​കോ​ട്, പാ​ലോ​ട്ടു​കോ​ണം ല​ക്ഷം​വീ​ട്ടി​ൽ ര​തീ​ഷി​നെ​യാ​ണ് പോ​ത്ത​ൻ​കോ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​റെ​യും ഡ്രൈ​വ​റേ​യും ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലോ​ട്ടു​കോ​ണം ഭാ​ഗ​ത്തു കു​ടും​ബ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്ഥ​ല​ത്തെ​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, ഡ്രൈ​വ​ർ റ​ജി എ​ന്നി​വ​രെ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ചീ​ത്ത വി​ളി​ക്കു​ക​യും, ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ അ​ടി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.