കു​റ​വ​ൻ​കോ​ണ​ത്ത് പൊ​ട്ടി​യ​ത് വ​ലി​യ പൈ​പ്പ്; അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​ത്തി​വ​ച്ചു
Monday, June 21, 2021 12:09 AM IST
പേ​രൂ​ർ​ക്ക​ട: കു​റ​വ​ൻ​കോ​ണ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ട​ൽ അ​ധി​കൃ​ത​രെ വ​ല​ച്ചു. പൊ​ട്ടി​യ​ത് ചെ​റി​യ പൈ​പ്പാ​കു​മെ​ന്ന് ക​രു​തി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത് വ​ൻ വ്യാ​സ​മു​ള്ള പൈ​പ്പാ​ണ് പൊ​ട്ടി​യ​തെ​ന്ന്. ഒ​ടു​വി​ൽ പ​ണി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

ഇ​ന്ന്അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചേ​ക്കും. കു​റ​വ​ൻ​കോ​ണം​അ​മ്പ​ല​ന​ഗ​ർ റോ​ഡി​ലാ​ണ് ഒ​രാ​ഴ്ച മു​മ്പ് കു​ടി​വെ​ള​ള പൈ​പ്പ് പൊ​ട്ടി​യ​ത്. വെ​ള്ളം റോ​ഡ് നി​റ​ഞ്ഞ് ദി​വ​സ​ങ്ങ​ളോ​ളം ഒ​ഴു​കി​യെ​ങ്കി​ലും പ​ണി ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ശ​നി​യാ​ഴ്ച അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വേ​ണ്ടി റോ​ഡ് കു​ഴി​ച്ചു​വെ​ങ്കി​ലും 900 എം​എം വ്യാ​സ​മു​ള്ള പൈ​പ്പാ​ണ് ഇ​വി​ടെ പൊ​ട്ടി​യ​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ​ലി​യ പൈ​പ്പ് ആ​യ​തി​നാ​ൽ ടാ​ർ ക​ട്ടിം​ഗി​ന്റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് കു​ഴി​ച്ചാ​ൽ മാ​ത്ര​മേ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കൂ. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഹൈ​ടെ​ക് റോ​ഡ് എ​ന്ന് പേ​രു​കേ​ട്ട കു​റ​വ​ൻ​കോ​ണം-​അ​മ്പ​ല ന​ഗ​ർ റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളു​ടെ ആ​യു​സു​ള്ള റോ​ഡാ​ണ് ഇ​പ്പോ​ൾ ര​ണ്ടി​ട​ത്ത് പൈ​പ്പ് പൊ​ട്ടി​യ​തു​മൂ​ലം ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.