കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, June 21, 2021 12:07 AM IST
വി​ഴി​ഞ്ഞം: പൂ​ന്തു​റ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വി​ഴി​ഞ്ഞം ക​ട​ലി​ൽ ക​ണ്ടെ​ത്തി .തീ​ര​ദേ​ശ പോ​ലീ​സ് ക​ര​ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
പൂ​ന്തു​റ ടി.​സി.69 / 624സെ​ന്‍റ് തോ​മ​സ് ന​ഗ​ർ ചെ​റു ര​ശ്മി​യി​ൽ ഷീ​ജ​യു​ടെ (22) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ തീ​ര​ത്തി​ന് സ​മീ​പം ഉ​യ​ർ​ന്ന​ത്. അ​മ്മ മേ​രി സെ​ലി​ൻ പ​ത്ത് വ​ർ​ഷം മു​ൻ​പും അ​ച്ഛ​ൻ സ്റ്റീ​ഫ​ൻ ഓ​ഖി​യി​ൽ​പ്പെ​ട്ടും മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ഷീ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും കു​ഞ്ഞ​മ്മ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വ​ള​ർ​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​വും ബി​ടെ​ക് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​കാ​ത്ത​തും ഷീ​ജ​യെ​മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്ന് ബ​ന്ധു​ക്ക​ൾ പൂ​ന്തു​റ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.
ഹോ​സ്റ്റ​ൽ പ​ഠ​ന​ത്തി​നു​ശേ​ഷം ആ​റ് മാ​സം മു​ൻ​പാ​ണ് യു​വ​തി കു​ഞ്ഞ​മ്മ​യു​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.​ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ഴു​തി വ​ച്ച ശേ​ഷം വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​വു​ക​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​ഴി​ഞ്ഞം ക​ട​ലി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഒ​ഴു​കി ന​ട​ക്കു​ന്ന വി​വ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തീ​ര​ദേ​ശ പോ​ലീ​സി​നെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നെ​യും അ​റി​യി​ച്ചു.​തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ബോ​ട്ടി​ൽ തു​റ​മു​ഖ​ത്ത് കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ എ​ത്തി തി​രി​ച്ച​റി​ഞ്ഞു.
പൂ​ന്തു​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
​സ്റ്റെ​ഫി ,വി​ജി​ത, സു​ജി​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.