വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Monday, June 21, 2021 12:05 AM IST
നെ​ടു​മ​ങ്ങാ​ട്: പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ 18ന് ​രാ​ത്രി പ​ത്തി​ന് ക​രു​പ്പൂ​ര് ഖാ​ദി​ബോ​ർ​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ച്ച് സ്കൂ​ട്ട​റി​ൽ വ​രു​ക​യാ​യി​രു​ന്ന ക​രു​പ്പൂ​ര് സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​നെ അ​ഞ്ചോ​ളം വ​രു​ന്ന സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ സ്കൂ​ട്ട​ർ ക​ത്തി​ക്കു​ക​യും രാ​ത്രി 12ന് ​പു​ലി​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ മൂ​ന്നാം പ്ര​തി അ​നൂ​പ് (26)ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ശ്രീ​ജി​ത്ത്, ധ​ന്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്ത​ത്.