ഐ​സി​യു ആം​ബു​ല​ൻ​സ് കൈ​മാ​റി
Friday, June 18, 2021 12:11 AM IST
പേ​രൂ​ർ​ക്ക​ട: വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഐ​സി​യു ആം​ബു​ല​ൻ​സ് പേ​രൂ​ർ​ക്ക​ട ജി​ല്ലാ മാ​തൃ​കാ​ശു​പ​ത്രി​ക്ക് കൈ​മാ​റി. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​റി​ന് കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​മീ​ല ശ്രീ​ധ​ര​ൻ, മു​ൻ കൗ​ൺ​സി​ല​ർ പി.​എ​സ്. അ​നി​ൽ​കു​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ.​ശ്യാം, ശ​ശി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 23 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ വാ​ഹ​ന​ത്തി​ൽ 4.25 ല​ക്ഷം രൂ​പാ ചെ​ല​വി​ൽ ബേ​സ് ലൈ​ൻ സ​പ്പോ​ർ​ട്ട് സി​സ്റ്റം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ന്‍റി​ലേ​റ്റ​ർ, ഐ​സി​യു മോ​ണി​റ്റ​ർ, സ​ക്ഷ​ൻ മെ​ഷീ​ൻ, ആം​ബു ബാ​ഗ്, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ബി​പാ​പ് മെ​ഷീ​ൻ തു​ട​ങ്ങി ഐ​സി​യു വി​ലേ​ക്ക് വേ​ണ്ട എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ആം​ബു​ല​ൻ​സി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.