അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ ര​ണ്ടു പേ​രെ ഇ​ടി​ച്ചി​ട്ടു
Friday, June 18, 2021 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​റി​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്കു പ​രു​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 8.40ന് ​നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ലെ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.
പി​എം​ജി ഭാ​ഗ​ത്തേ​യ്ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ അ​ജ​യ​കു​മാ​റി​നു പ​രു​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ലൂ​ടെ സ്കൂ​ട്ട​റി​ൽ റോ​ഡ് മു​റി​ച്ചു എ​തി​ർ ഭാ​ഗ​ത്തേ​യ്ക്കു ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ജ​യ​കു​മാ​റി​ന്‍റെ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്രി​ക​നും പ​രി​ക്കേ​റ്റു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജ​യ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.