റ​ബ​ർ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ മോ​ഷ​ണം
Friday, June 18, 2021 12:11 AM IST
കാ​ട്ടാ​ക്ക​ട: റ​ബ​ർ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വി​ള​പ്പി​ൽ​ശാ​ല​യി​ൽ ഹ​രി​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം.​എ​സ്. എ​ന്‍റ​ർ​പ്രൈ​സ​സി​ലാ​ന്ന് ക​വ​ർ​ച്ച ന​ട​ന്ന​ത്.
സ്ഥാ​പ​ന​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് 250 കി​ലോ​ഗ്രം ഉ​ണ​ങ്ങി​യ ഷീ​റ്റു​ക​ൾ, 2500 രൂ​പ​യു​ടെ നാ​ണ​യ തു​ട്ടു​ക​ളും ക​വ​ർ​ന്നു. സ്ഥാ​പ​ന​ത്തി​ന് പി​ന്നി​ലെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഹ​രി​കു​മാ​ർ രാ​വി​ലെ നോ​ക്കു​മ്പോ​ഴാ​ണ് ഷ​ട്ട​ർ പ​കു​തി വ​രെ ഉ​യ​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്.​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.