വി​പി​ൻ ച​ന്ദ് അ​നു​സ്മ​ര​ണം ഇ​ന്ന്
Tuesday, June 15, 2021 1:17 PM IST
തി​രു​വ​ന​ന്ത​പു​രം: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മാ​തൃ​ഭൂ​മി സീ​നി​യ​ർ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ വി​പി​ൻ ച​ന്ദ് അ​നു​സ്മ​ര​ണം ഇ​ന്ന് വൈ​കി​ട്ട് ഏ​ഴ​ര​യ്ക്ക് ന​ട​ക്കും. വി​പി​ൻ ച​ന്ദ് സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​പി. റെ​ജി, എം.​ജി. സ​ർ​വ​ക​ലാ​ശാ​ല ജേ​ർ​ണ​ലി​സം വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ഡോ.​ ലി​ജി​മോ​ൾ ജേ​ക്ക​ബ്, വി​പി​ൻ ച​ന്ദി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

കോ​വി​ടാ​ന​ന്ത​രം ന്യു​മോ​ണി​യ ബാ​ധി​ത​നാ​യ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പ​റ​വൂ​ർ ആ​ല​ങ്ങാ​ട് കൊ​ടു​വ​ഴ​ങ്ങ സ്വ​ദേ​ശി​യാ​ണ്. വൈ​കി​ട്ട് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഗൂ​ഗി​ൾ മീ​റ്റി​ൽ http://meet.google.com/qnn-zrbs-sto ഈ ​ലി​ങ്കി​ൽ ല​ഭ്യ​മാ​കും.