അ​ന്താ​രാ​ഷ്ട്ര ര​ക്ത​ദാ​ന ദി​ന​ത്തി​ൽ ബൈ​ജു നെ​ല്ലി​മൂ​ട് ര​ക്ത​ദാ​ന സേ​ന​യ്ക്ക് തു​ട​ക്കം
Sunday, June 13, 2021 11:09 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ത​ദാ​ന​സേ​ന ഇ​ന്ന് മു​ത​ല്‍ ബൈ​ജു നെ​ല്ലി​മൂ​ട് ര​ക്ത​ദാ​ന സേ​ന എ​ന്ന് അ​റി​യ​പ്പെ​ടും. ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ ആ​ദ​ര​വ് നേ​ടി​യ ബൈ​ജു ഈ​യി​ടെ അ​കാ​ല​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് കീ​ഴ​ട​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ര്‍​ഥ​മാ​ണ് കൂ​ട്ടാ​യ്മ​യ്ക്ക് ഈ ​പേ​ര് ന​ല്‍​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ബൈ​ജു അ​വ​സാ​ന ദി​വ​സ​ങ്ങ​ൾ ചെ​ല​വി​ട്ട ആ​റാ​ലും​മൂ​ട് നിം​സ് മെ​ഡി​സി​റ്റി​യി​ൽ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ര​ക്ത​ദാ​ന​സേ​ന സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബൈ​ജു നെ​ല്ലി​മു​ട് ര​ക്ത ദാ​ന സേ​ന​യു​ടെ​യും കാ​ന്പ​യി​നി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കെ​എ​സ്ആ​ർ​ടി​സി എ​ടി​ഒ മു​ഹ​മ്മ​ദ് ബ​ഷീ​ർ, നിം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ ഖാ​ൻ ,ര​ക്ത​ദാ​ന​സേ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​കെ.​ര​ഞ്ജി​ത്ത്, വി.​അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റു​ള്ള എ​ല്ലാ​വ​ർ​ക്കും ബൈ​ജു നെ​ല്ലി​മൂ​ട് ര​ക്ത​ദാ​ന​സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9846067232 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.