കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നെ​ടു​മ​ങ്ങാ​ട് അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നും
Sunday, June 13, 2021 11:09 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ ക്ലീ​നിം​ഗ് ലോ​ഷ​ൻ, ബ​ക്ക​റ്റ്, ടേ​ബി​ൾ ക്ലോ​ത്ത്, ഹാ​ൻ​ഡ് വാ​ഷ്, ഡോ​ർ മാ​റ്റ്, പേ​പ്പ​ർ ടീ ​ക​പ്പ് തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ർ, ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി. ​ആ​ർ.​അ​നി​ലി​ന് കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശി​ല്പ ബാ​ബു തോ​മ​സ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കെ. ​ഒ. ലേ​ഖ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി​ങ്കി​ൾ വി​ജ​യ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ജി. ​എ​സ്. സ​ജി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​സ്. ലേ​ഖ, എ. ​ഒ. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.