സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ് നിരത്തുക​ൾ
Sunday, June 13, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സം സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഒ​ഴി​കെ ഇ​ന്ന​ലെ അ​ട​ഞ്ഞു കി​ട​ന്നു. പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, പാ​ൽ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. റോ​ഡു​ക​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് ക​ട​ത്തി​വി​ട്ട​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ അ​വ​ശ്യ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ട്രെ​യി​ൻ, വി​മാ​ന യാ​ത്ര​ക​ൾ​ക്കാ​യി ടി​ക്ക​റ്റും മ​റ്റു രേ​ഖ​ക​ളും ഉ​ള്ള​വ​രെ​യും ഇ​ന്ന​ലെ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ച്ചു. വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നും യാ​ത്രാ അ​നു​മ​തി ന​ൽ​കി. റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ നി​ന്നും ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും വ​ള​രെ കു​റ​ച്ച് റെ​സ്റ്റോ​റ​ന്‍റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ല്ല.

അ​തേ​സ​മ​യം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 5277 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2171 പേ​ർ അ​റ​സ്റ്റി​ലാ​യി. 3718 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 7399 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 21 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.