യൂ​ത്ത് കോ​ൺ​ഗ്ര​സ് ടാ​ക്സ് പേ ​ബാ​ക്ക് സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, June 13, 2021 12:46 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നെ​ല്ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ്യേ​റ്റ് പെ​ട്രോ​ൾ പ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച "ടാ​ക്സ് പേ ​ബാ​ക്ക് " സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ഉ​പാ​ധ്യ​ഷ​ൻ സു​ജി​ത് എ​സ്.​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​മ്പി​ൽ എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പെ​ട്രോ​ൾ അ​ടി​ക്കു​മ്പോ​ൾ സം​സ്ഥാ​ന-​കേ​ന്ദ്ര നി​കു​തി തു​ക തി​രി​കെ ന​ൽ​കു​ന്ന രീ​തി​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ആ​യ അ​ന​ന്തു, അ​രു​ൺ, വി​ഷ്ണു, അ​ന​ന്തു, അ​ൻ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.