നൂ​റു​ദി​ന പ​രി​പാ​ടി പ​ഴ​യ ക​ബ​ളി​പ്പി​ക്ക​ലി​ന്‍റെ ആ​വ​ർ​ത്ത​നം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, June 13, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നൂ​റു​ദി​ന പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ന​ട​പ്പാ​ക്കാ​തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച അ​തേ ശൈ​ലി ത​ന്നെ​യാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രും പി​ന്തു​ട​രു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന വ​ർ​ഷം ര​ണ്ടു ത​വ​ണ​യാ​യി ര​ണ്ടു നൂ​റു​ദി​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഓ​ണ​സ​മ്മാ​ന​മാ​യും ഡി​സം​ബ​റി​ൽ ക്രി​സ്മ​സ് സ​മ്മാ​ന​മാ​യു​മാ​ണ് ര​ണ്ടു നൂ​റു​ദി​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
പു​തു​വ​ർ​ഷ​ത്തി​ൽ പ​ത്തി​ന പ​ദ്ധ​തി​ക​ൾ ഇ​തി​നു പു​റ​മെ​യും പ്ര​ഖ്യാ​പി​ച്ചു. അ​വ​യൊ​ന്നും ന​ട​പ്പാ​ക്കാ​തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച നൂ​റു​ദി​ന പ​ദ്ധ​തി​ക​ളും ക​ബ​ളി​പ്പി​ക്കാ​നു​ള്ള​വ​യാ​ണ്. മാ​ത്ര​മ​ല്ല പ​ല​തും ന​ട​പ്പാ​വാ​തെ പോ​യ പ​ഴ​യ പ​ദ്ധ​തി​ക​ളു​ടെ ആ​വ​ർ​ത്ത​ന​വു​മാ​ണ്.
അ​ഞ്ചു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ശ്രീ പ​ദ്ധ​തി​പ്ര​കാ​രം നൂ​റ് ദി​വ​സ​ത്തി​ന​കം ലാ​പ്ടോ​പ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ഖ്യാ​പ​നം. അ​ത് ന​ട​ന്നി​ല്ല. എ​ന്നി​ട്ടാ​ണ് അ​ര​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ശ്രീ പ​ദ്ധ​തി പ്ര​കാ​രം ലാ​പ് ടോ​പ്പ് കൊ​ടു​ക്കു​മെ​ന്ന് ഇ​പ്പോ​ൾ വീ​ണ്ടും നൂ​റു​ദി​ന പ​രി​പാ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
50,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ നൂ​റു​ദി​ന പ​ദ്ധ​തി​യി​ലും 50,000 പേ​ർ​ക്കു കൂ​ടി തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് ഡി​സം​ബ​റി​ലെ ര​ണ്ടാം നൂ​റു​ദി​ന പ​ദ്ധ​തി​യി​ലും പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ച്ച​താ​ണ്. ര​ണ്ടും ന​ട​ന്നി​ല്ല. കു​ടും​ബ​ശ്രീ​യി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​തി​ന്‍റെ ക​ണ​ക്കി​ൽ എ​ഴു​തി​വ​ച്ചു എ​ന്ന​ല്ലാ​തെ പു​തു​താ​യി ഒ​രൊ​റ്റ തൊ​ഴി​ല​വ​സ​ര​വും സൃ​ഷ്ടി​ച്ചി​ല്ല. ഇ​പ്പോ​ഴാ​ക​ട്ടെ 20 ല​ക്ഷം പേ​ർ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും 77,350 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ​തു​പോ​ലെ ഇ​തും ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്നു ര​മേ​ശ് പ​റ​ഞ്ഞു.