തൊഴിലാളിയുടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു
Sunday, June 13, 2021 12:43 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് കോ​ഴി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ൽ​ഫോ​ൺ ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ട​യി​ൽ ഇ​റ​ച്ചി വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ യു​വാ​വാ​ണ് ഫോ​ൺ ക​വ​ർ​ന്ന​ത്. വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലെ ബി​എ​സ് ഹ​ലാ​ൽ ചി​ക്ക​ൻ ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ആ​സാം സ്വ​ദേ​ശി സ​ബാ​ജു​ദീ​ന്‍റെ മൊ​ബൈ​ൽ ഫോ​ണാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ഇ​രു​പ​ത് വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രു യു​വാ​വ് ചി​ക്ക​ൻ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തു​ക​യും തൊ​ഴി​ലാ​ളി കോ​ഴി​യെ എ​ടു​ക്കാ​ൻ പോ​യ ത​ക്ക​ത്തി​ന് ഫോ​ൺ ക​വ​രു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഫോ​ൺ ക​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും തൊ​ഴി​ലാ​ളി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.