കൗ​തു​ക​ക്കാ​ഴ്ച്ച​യാ​യി പു​ള്ളീ​കോ​ണ​ത്തെ വെ​ള്ള​ച്ചാ​ട്ടം
Friday, May 14, 2021 11:59 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​യ്ക്കോ​ട് പു​ള്ളീ​കോ​ണം ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വെ​ള്ള​ച്ചാ​ട്ടം കൗ​തു​ക​ക്കാ​ഴ്ച്ച​യാ​കു​ന്നു.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​കാ​ഴ്ച്ച കാ​ണു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് നി​ന്നും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​ന​യ്ക്കോ​ട് പു​ള്ളീ​കോ​ണം ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് ഈ ​ചെ​റി​യ വെ​ള്ള​ച്ചാ​ട്ടം . പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ തോ​ട്ടി​ൽ ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം വെ​ള്ള​ച്ചാ​ട്ട​മാ​യി മാ​റു​മ്പോ​ൾ കാ​ണി​ക​ളി​ൽ കൗ​തു​കം ഉ​ള​വാ​ക്കും. ക​ർ​ക്കി​ട​ക​വാ​വ് ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ ബ​ലി​ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി ഈ ​കു​ളി​ക്ക​ട​വ് ഉ​പ​യോ​ഗി​ക്കും. മു​ൻ എം​പി സ​മ്പ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ചെ​ക്ക് ഡാ​മും ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടു​ണ്ട്.