ഗാ​ര്‍​ഹി​ക പീ​ഡ​നം: രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​നെ​തി​രെ കേ​സ്
Friday, May 14, 2021 11:57 PM IST
വെ​മ്പാ​യം: ഗാ​ര്‍​ഹി​ക പീ​ഡ​നം മൂ​ലം ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അന്തരിച്ച സി​നി​മാ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ന്‍ ഉ​ണ്ണി രാ​ജ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തേ​ക്ക​ട കാ​രം​കോ​ട് കാ​രി​ക്ക​കം വി​ഷ്ണു ഭ​വ​നി​ല്‍ ജെ .​പ്രി​യ​ങ്ക(25) ആ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. അ​ങ്ക​മാ​ലി​യി​ലെ ഭ​ര്‍​ത്താ​വി​ന്‍റെ കു​ടും​ബ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്രി​യ​ങ്ക​യെ നി​ര​ന്ത​രം സ്ത്രീ​ധ​ന​ത്തി​നാ​യി ശാ​രീ​രി​ക പീ​ഡ​നം ന​ട​ത്തി​യി​രു​ന്ന​താ​യി പ്രി​യ​ങ്ക വ​ട്ട​പ്പാ​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം കാ​ക്ക​നാ​ട് ഫ്ലാ​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി പ്രി​യ​ങ്ക​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​
ട്ടിരുന്നു. പ്രി​യ​ങ്ക​യു​ടെ വീ​ട്ടു​കാ​ര്‍ ഒ​രു​ല​ക്ഷം രൂ​പ ന​ല്‍​കി​യ​താ​യും തു​ട​ര്‍​ന്നും പ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ക ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​ര​ന്‍ വി​ഷ്ണു പ​റ​ഞ്ഞു.​
പ്രി​യ​ങ്ക ന​ല്‍​കി​യ പ​രാ​തി അ​ങ്ക​മാ​ലി പോ​ലി​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും വ​ട്ട​പ്പാ​റ സി​ഐ ഷാ​ബു പ​റ​ഞ്ഞു.