വെ​ള്ളം ഉ​യ​ർ​ന്നു; വ്യാ​പ​ക കൃ​ഷി​നാ​ശം
Friday, May 14, 2021 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ലെ താ​ണ​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്നു. മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ലും വെ​ള്ളപ്പൊക്കത്തിലും വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

പ​ല​യി​ട​ത്തും വീ​ടു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണു. നെ​യ്യാ​റ്റി​ൻ​ക​ര, വാ​മ​ന​പു​രം, വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​യി.

ന​ഗ​ര​ത്തി​ൽ ക​ര​മ​ന, കി​ള്ളി​യാ​റു​ക​ളു​ടെ തീ​ര​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

ചാ​ക്ക ബൈ​പ്പാ​സി​നു കി​ഴ​ക്കു​വ​ശ​ത്തെ ഇ​ട​റോ​ഡു​ക​ൾ, കാ​ല​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.