കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജ​മാ​യി
Wednesday, May 12, 2021 11:42 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കോവി​ഡ് ഫ​സ്റ്റ് ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ (സിഎ​ഫ്എ​ൽടിസി) പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി.
വ​ലി​യ​കു​ന്ന് ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ചി​കി​ൽ​സാ കേ​ന്ദ്രം ത​യാറാ​ക്കിയത്.
ഇ​ന്നലെ വൈ​കു​ന്നേ​ര​ത്തോ​ടെ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി സെ​ന്‍റർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ജ​സ്റ്റി​ൻ ജോ​സി​ന് കൈ​മാ​റി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ധ​ർ​മ്മ, സെ​ക്ര​ട്ട​റി എ​സ്. വി​ശ്വ​നാ​ഥ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ്, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.