4,284 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, May 12, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 4,284 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2,338 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 41,644 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 28.7 ശ​ത​മാ​ന​മാ​ണ്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 3,964 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ 10 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ൾ​പ്പെ​ടും.ജി​ല്ല​യി​ല്‍ പു​തു​താ​യി 5,632 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ത​ട​ഞ്ഞി​ട്ട
ക​പ്പ​ലി​ലെ എ​ല്ലാ
ജീ​വ​ന​ക്കാ​രെ​യും
കോ​വി​ഡ് ടെ​സ്റ്റി​ന്
വി​ധേ​യ​മാ​ക്കി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ത​ട​ഞ്ഞി​ട്ട ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന സാ​ൻ മാ​ർ​ഗ് സോം​ഗ് വേ​ഡ് എ​ന്ന ക​പ്പ​ലി​ലെ 24 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.​തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ട​ഗി​ൽ എ​ല്ലാ​വ​രെ​യും ക​ര​യി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷം തി​രി​കെ ക​പ്പ​ലി​ൽ എ​ത്തി​ച്ചു. ഇ​നി പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ​യും വി​ഴി​ഞ്ഞ​ത്ത് തു​ട​രും. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഗു​ജ​റാ​ത്തി​ൽ നി​ന്ന് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്.​
തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ യാ​ത്ര മു​ട​ങ്ങി.​തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്ര പു​റ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ക​പ്പ​ലി​നെ തി​ങ്ക​ളാ​ഴ്ച അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ത​ട​ഞ്ഞി​ട്ടു.​തു​ട​ർ​ന്നാ​ണ് എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.​ഇ​തി​നി​ട​യി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ ഓ​ഫീ​സ​റാ​യ പ​ർ​സ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു.​ഇ​യാ​ളെ വി​ഴി​ഞ്ഞ​ത്തെ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.