കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ഞ്ചി​രി വി​നോ​ദ് പി​ടി​യി​ൽ
Wednesday, May 12, 2021 11:38 PM IST
പേ​രൂ​ർ​ക്ക​ട : കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ഞ്ചി​രി വി​നോ​ദി​നെ കാ​പ്പാ നി​യ​മ പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​മ​ന, പൂ​ജ​പ്പു​ര, ഫോ​ര്‍​ട്ട്, നേ​മം തു​ട​ങ്ങി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട സോ​ജു​വി​ന്‍റെ കൂ​ട്ടാ​ളി​യു​മാ​യ നെ​ടു​ങ്കാ​ട് ത​ളി​യ​ല്‍ കു​ള​ത്ത​റ​വി​നോ​ദ്(38,പു​ഞ്ചി​രി വി​നോ​ദ് ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​ണ്ടാ നി​യ​മ പ്ര​കാ​രം മൂ​ന്ന് പ്രാ​വ​ശ്യം ത​ട​ങ്ക​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷ​വും 2020ല്‍ ​പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച് പ​ണം പി​ടി​ച്ചു പ​റി​ച്ച കേ​സി​ലും, എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ലും, ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും അ​പ​ഹ​രി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സു​ക​ളി​ലെ​യും മു​ഖ്യ പ്ര​തി​യാ​ണ്. നി​ല​വി​ല്‍ ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ല്‍ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ.​വൈ​ഭ​വ് സ​ക്സേ​ന ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​യെ ജി​ല്ലാ ജ​യി​ലി​ല്‍ വ​ച്ച് ക​ര​മ​ന എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത്പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത് .