ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​ന് അ​തി​വേ​ഗ ന​ട​പ​ടി
Wednesday, May 12, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. 16 വ​രെ തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.
ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്കു പി​ന്നാ​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന മേ​ഖ​ല​ക​ളി​ൽ ഓ​ട​ക​ളും ക​നാ​ലു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും മൂ​ന്നു ദി​വ​സ​ത്തി​ന​കം വൃ​ത്തി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കു ന​ൽ​കി​യെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.
കു​ര്യാ​ത്തി സ്കൂ​ൾ മു​ത​ൽ തെ​ക്കി​നി​ക്ക​ര ക​നാ​ൽ​വ​രെ യ​മു​നാ ന​ഗ​ർ ഉ​ൾ​പ്പെ​ടു​ന്ന കു​രി​യാ​ത്തി തോ​ടി​ന്‍റെ 500 മീ​റ്റ​ർ ഭാ​ഗ​ങ്ങ​ളും കി​ള്ളി​യാ​റി​ലേ​ക്കു​ള്ള 1500 മീ​റ്റ​ർ ഭാ​ഗ​വും വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ 24 മ​ണി​ക്കൂ​റി​ന​കം ആ​രം​ഭി​ക്കും.
72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​തു പൂ​ർ​ത്തി​യാ​ക്കാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.​അ​ട്ട​ക്കു​ള​ങ്ങ​ര കി​ള്ളി​പ്പാ​ലം ബൈ​പാ​സ് റോ​ഡ്, പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മൂ​ല റോ​ഡ്, ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ്, അ​ട്ട​ക്കു​ള​ങ്ങ​ര തി​രു​വ​ല്ലം റോ​ഡ്, ക​ണ്ണ​മ്മൂ​ല മു​ള​വ​ന റോ​ഡ്, മ​ണ​ക്കാ​ട് പെ​രു​ന്ന​ല്ലി റോ​ഡ്, ഇ​ട​പ്പ​ഴ​ഞ്ഞി ജ​ഗ​തി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട​ക​ളും ചാ​ലു​ക​ളും 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൃ​ത്തി​യാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.​ചാ​ല അ​ട്ട​ക്കു​ള​ങ്ങ​ര റോ​ഡ്, എ​സ്.​കെ. ടിം​ബ​ർ യ​മു​ന ന​ഗ​ർ റോ​ഡ്, മ​ണി സ്മാ​ര​ക റോ​ഡ്, അം​ഗാ​ൾ അ​മ്മ​ൻ സ്ട്രീ​റ്റ്, വി​വേ​കാ​ന​ന്ദ റോ​ഡ്, ചാ​ല മാ​ർ​ക്ക​റ്റ്, വ​ലി​യ​ശാ​ല വാ​ർ​ഡ്, ക​രി​മ​ഠം കോ​ള​നി, ശാ​സ്ത​മം​ഗ​ലം വാ​ർ​ഡ്, ജ​ഗ​തി, ക​ര​മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട​ക​ളും ചാ​ലു​ക​ളും 72 മ​ണി​ക്കൂ​റി​ന​കം വൃ​ത്തി​യാ​ക്കു​ന്ന​തി​നു കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കി. ക​ര​മ​ന​യാ​ർ, കി​ള്ളി​യാ​ർ, തെ​ക്കി​നി​ക്ക​ര ക​നാ​ൽ, ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്, ഉ​ള്ളൂ​ർ തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ലീ​നി​ംഗ് ജോ​ലി​ക​ൾ 72 മ​ണി​ക്കൂ​റി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലെ വെ​ള്ള​ക്കെ​ട്ടു സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ തു​റ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.